നീ എവിടെയാണ്?
ആര്‍ക്കോ വേണ്ടി നീ ഉടുത്തൊരുങ്ങിയ
തണുത്ത നിറങ്ങളിലും
വേദന മാറ്റാന്‍ നീ പുകച്ച
സിഗരറ്റ് പുകയിലും ,
തണുപ്പകറ്റാന്‍ നീ ഊതികുടിച്ച ചായയിലും
നിന്നില്‍ നിന്നും തെറിച്ചു വീണ
നെടുന്നിശ്വാസങ്ങളിലും
നീ ഇല്ല..
നീ കണ്ട ശിവാനി കുന്നുകളിലും
നിന്നെ കോരി തരിപ്പിച്ച
സുന്ദരിയുടെ മുല ഇടുക്കിലും
നീ അഭയം തേടിയ ഏദന്‍ തോട്ടത്തിലും
നിന്നെ ശുദ്ധീകരിച്ച യൂഫ്രട്ടീസിലും
നീ ഇല്ല ..
നീ എപ്പോഴും നനയുന്ന മഴ ഇറമ്പിലും
നിന്നോട് മത്സരിക്കും
വെയിലിന്റെ തീക്ഷണ നാവുകളിലും
നീ ദിശ തേടുന്ന തെരുവ് മുനകളിലും
നിന്നെ അവഗണിക്കുന്ന കാറ്റിലും
നീ ഇല്ല....
നിന്റെ വിരുന്നുണ്ട് നിറഞ്ഞ ചിരികളിലും
നീ പകര്‍ന്ന സൗഹൃതങ്ങളിലും ,
നീ മെരുക്കാത്ത അയല്‍ മനുഷ്യരിലും
വായിക്കാന്‍ നീ ഒരുക്കുന്ന അക്ഷരങ്ങളിലും
നീ ഇല്ല.........
നീ ഇപ്പോള്‍ എവിടെയാണ് ?
excellent ........ expect a lot frm you
ReplyDelete